സംസ്ഥാനത്ത് കത്തുന്ന ചൂട് ; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി FEBRUARY 10, 2026, 12:53 AM
പ്രസിദ്ധീകരിച്ചത്: 10 Feb, 2026
സംസ്ഥാനത്ത് ഉയരുന്ന ചൂടിനെതിരെ ജാഗ്രതാ നിർദ്ദേശങ്ങളുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ശക്തമായ ചൂട് ആരോഗ്യത്തിന് അപകടകാരിയായി മാറും എന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്. സൂര്യാഘാതം, നിർജലീകരണം മുതലായ പ്രശ്നങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അ
- പകൽ 11 മുതൽ വൈകിട്ട് 3 വരെ നേരിട്ട് സൂര്യപ്രകാശത്തിൽ ദീർഘസമയം ചെലവിടാതിരിക്കുക.
- ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക; പരമാവധി ശുദ്ധജലം ലഭ്യമാക്കുക.
- പകൽ സമയത്ത് മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ ഒഴിവാക്കുക.
- എളുപ്പമുള്ള, തണുത്ത നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക; പുറത്തെങ്ങും പോകുമ്പോൾ പാദരക്ഷകൾ ധരിക്കുക; കുടയോ തൊപ്പിയോ ഉപയോഗിക്കുക.
- പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക; ORS ലായനി, സംഭാരം മുതലായവ ഉപയോഗിക്കാൻ പ്രോത്സാഹനം നൽകുക.
- മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ കേന്ദ്രങ്ങൾ എന്നിവയിൽ തീപിടുത്ത സാധ്യത കൂടുതലുള്ളതിനാൽ സുരക്ഷാ മുൻകരുതൽ പാലിക്കുക; ഫയർ ഓഡിറ്റ് നടത്തുക.
തോറിറ്റി അറിയിച്ചു.