സ്കൂൾ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുമെന്ന് വി ശിവൻകുട്ടി
പ്രസിദ്ധീകരിച്ചത്: 10 Feb, 2026
2026- –27 അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12 ന് നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
ഫെബ്രുവരി 12 ന് മുഖ്യമന്ത്രി പിണറായി വിജയൻ പാഠപുസ്തക വിതരണം ഉദ്ഘാടനം ചെയ്യും. ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകളുടെ വിദ്യാർത്ഥികളുടെ പാഠപുസ്തകമാണ് വിതരണം ചെയ്യുന്നത്.
ചരിത്രത്തിൽ ആദ്യമായാണ് സ്കൂൾ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി അവകാശപ്പെട്ടു.