വിഴിഞ്ഞം സമരത്തിന് പിന്നിൽ ദുബായ്, കൊളംബോ പോർട്ടുകൾ; വി എൻ വാസവൻ്റെ പരാമർശത്തിനെതിരെ ലത്തീൻ അതിരൂപത
പ്രസിദ്ധീകരിച്ചത്: 10 Feb, 2026
വിഴിഞ്ഞം സമരത്തിന് പിന്നിൽ ദുബായ്,കൊളംബോ പോർട്ടുകളുടെ ഒത്താശ എന്ന തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ്റെ പരാമർശത്തിനെതിരെ ലത്തീൻ അതിരൂപത.
മന്ത്രിയുടെ പ്രസ്താവന അപലപനീയവും അടിസ്ഥാനരഹിതവുമാണെന്നും ലത്തീൻ അതിരൂപത വ്യക്തമാക്കി.സമരമുഖത്ത് നടന്ന പൊലീസ് സ്റ്റേഷൻ ആക്രമണത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ഫാ.യൂജിൻ പെരേര വ്യക്തമാക്കി.മത്സ്യത്തൊഴിലാളികളുടെ ഏഴ് ആവശ്യങ്ങൾ നടപ്പിലാക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഫ്ലാറ്റിലേക്ക് മാറ്റിപ്പാർപ്പിക്കുക മാത്രമാണ് ചെയ്തതെന്നും യൂജിൻ പെരേര പറഞ്ഞു. വാഗ്ദാനങ്ങൾ പാലിക്കാതെ വസ്തുത മറച്ചു വെയ്ക്കാനുള്ള നീക്കമാണ് മന്ത്രി വി എൻ വാസവൻ നടത്തിയതെന്നും യൂജിൻ പെരേര വ്യക്തമാക്കി.