നിയമസഭ തെരഞ്ഞെടുപ്പ്: ഇരവിപുരത്തിന് പകരം കൊല്ലം മണ്ഡലം വേണമെന്ന് ആർഎസ്‍പി ആവശ്യപ്പെട്ടിരുന്നുവെന്ന് ഷിബു ബേബി ജോൺ

നിയമസഭ തെരഞ്ഞെടുപ്പ്: ഇരവിപുരത്തിന് പകരം കൊല്ലം മണ്ഡലം വേണമെന്ന് ആർഎസ്‍പി ആവശ്യപ്പെട്ടിരുന്നുവെന്ന് ഷിബു ബേബി ജോൺ

പ്രസിദ്ധീകരിച്ചത്: 09 Feb, 2026
ഷെയർ ചെയ്യുക:

നിയമസഭ തെരഞ്ഞെടുപ്പിൽ ഇരവിപുരത്തിന് പകരം കൊല്ലം മണ്ഡലം വേണമെന്ന് ആർഎസ്‍പി ആവശ്യപ്പെട്ടിരുന്നുവെന്ന് ഷിബു ബേബി ജോൺ. 

 

കോൺഗ്രസ് അവിടെ മത്സരിച്ചാൽ ഗുണം ചെയ്യും. കോൺഗ്രസ് പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു.എന്നാൽ കൊല്ലം നൽകുന്നതിൽ കോൺഗ്രസ് ബുദ്ധിമുട്ട് അറിയിച്ചു. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. ആർഎസ്പി ദുർബലമായ മണ്ഡലങ്ങളിൽ സദുദ്ദേശത്തോടെയാണ് മാറ്റം ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭ തെരഞ്ഞെടുപ്പ് ചർച്ചകൾ പുരോഗമിക്കുന്നതിടെ കൊല്ലത്ത് മണ്ഡല മാറ്റം എന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് യുഡിഎഫ് ഘടക കക്ഷികള്‍. കൊല്ലം മണ്ഡലം ലക്ഷ്യമിട്ട് ആർഎസ്‍പിയും പുനലൂരിന് പകരം ഇരവിപുരത്ത് കണ്ണുവെച്ച് മുസ്ലീം ലീഗും സമ്മർദ്ദം കടുപ്പിക്കുന്നത് കോണ്‍ഗ്രസിനെ കുഴപ്പിക്കുന്നുണ്ട്.