സതീശന്‍റെ പുതുയുഗയാത്രയിലേക്ക് സുധാകരനും

സതീശന്‍റെ പുതുയുഗയാത്രയിലേക്ക് സുധാകരനും

പ്രസിദ്ധീകരിച്ചത്: 09 Feb, 2026
ഷെയർ ചെയ്യുക:

 പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യു ഡി എഫിന്‍റെ പുതുയുഗ യാത്രയിൽ   കെ സുധാകരനും പങ്കെടുക്കുന്നു.

 

കുമ്പളയിലെ പുതുയു​ഗ യാത്രയുടെ ഉദ്​ഘാടന വേദിയിൽ നിന്ന് സുധാകരൻ ഇറങ്ങിപോയത് ചർച്ചയായിരുന്നു. ഇതിന് ശേഷം കാസർകോട്ടെ സ്വീകരണ വേദികളിലൊന്നിലും പങ്കെടുക്കാതിരുന്ന സുധാകരൻ, ഏഴാം തിയതി സതീശന്‍റെ യാത്ര കണ്ണൂരിൽ പ്രവേശിച്ചിട്ടും ഒരു വേദിയിൽ പോലും ഇതുവരെ എത്തിയിരുന്നില്ല.സ്വന്തം തട്ടകമായ കണ്ണൂരിൽ യാത്ര 2 ദിവസം പിന്നിടുമ്പോഴും ജില്ലയിലെ ഒരു സ്വീകരണകേന്ദ്രത്തിൽ പോലും സുധാകരൻ എത്താതിരുന്നതോടെ, പാർട്ടിയിൽ ഭിന്നതയുണ്ടെന്ന സൂചനകൾ ശക്തമായി. പിന്നാലെയാണ് ഇപ്പോൾ അണിചേരുന്നത്.