ബലൂചിസ്ഥാനിൽ പാക്കിസ്ഥാൻ പതറുന്നു; വിമതർക്ക് മുന്നിൽ സൈന്യം നിസ്സഹായരെന്ന് സമ്മതിച്ച് പ്രതിരോധ മന്ത്രി
പ്രസിദ്ധീകരിച്ചത്: 08 Feb, 2026
ബലൂച് വിമതരുടെ ആക്രമണത്തെ തുടർന്ന് സൈനിക ക്യാമ്പിൽ നിന്ന് ഓടിപ്പോയ പാകിസ്ഥാൻ സൈനികർ ഉപേക്ഷിച്ച വസ്ത്രങ്ങൾ, പാന്റ്‌സ് എന്നിവ കാണിക്കുന്ന വീഡിയോകൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇത്തരം വീഡിയോകൾ പാകിസ്താനെ വലിയ രീതിയിൽ തന്നെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. സ്വതന്ത്ര ബലൂചിസ്ഥാൻ ലക്ഷ്യമിട്ട് വിമതർ പത്തോളം നഗരങ്ങളിൽ ഏകോപിതമായി നടത്തിയ ആക്രമണങ്ങൾ ആ മേഖലയിൽ പാകിസ്താന്റെ സ്വാധീനം കുറയുന്നു എന്നതിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ ചൊവ്വാഴ്ച പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് തന്നെ ഇക്കാര്യം പാർലമെന്റിൽ തുറന്ന് സമ്മതിച്ചു.