'ഉമ്മൻ ചാണ്ടിയെ കേസിൽ കുടുക്കുമെന്ന് പറഞ്ഞിരുന്നു': മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ മുൻ പെഴ്സണൽ സ്റ്റാഫിൻറെ മൊഴി
മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ മുൻ പെഴ്സണൽ സ്റ്റാഫിൻറെ മൊഴി. 2011 മുതൽ 2013 വരെപെഴ്സണൽ സ്റ്റാഫ് അംഗം ആയിരുന്നു സുധീർ. കൊട്ടാരക്കര കോടതിയിലാണ് ഗണേഷിനതിരെ മൊഴി നൽകിയത്
ഉമ്മൻ ചാണ്ടിയെ ലൈംഗിക ആരോപണ കേസിൽ കുടുക്കുമെന്ന് ഗണേഷ് പറഞ്ഞിരുന്നതായി സുധീർ മലയിലിൻറെ മൊഴി.
പലവട്ടം ഇക്കാര്യം ഗണേഷ് പറഞ്ഞിരുന്നെന്ന് സാക്ഷിമൊഴി നൽകി.ആരോപണങ്ങൾ ഉയർന്നപ്പോൾ ഉമ്മൻ ചാണ്ടി ഗണേഷിനെ രാജി വെപ്പിച്ചിരുന്നു.
മന്ത്രിസ്ഥാനം തിരികെ നൽകാത്ത ഉമ്മൻ ചാണ്ടിയെ പാഠം പഠിപ്പിക്കാൻ ഗണേഷ് തീരുമാനിച്ചിരുന്നുവെന്നും സുധീർ വ്യക്തമാക്കി. സോളാർ പരാതിയിൽ നാല് പേജുകൾ കൂട്ടിച്ചേർത്തത് ഗൂഢാലോചനയാണെന്ന പരാതിയിൽ ആണ് മൊഴി.
സോളാർ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നും സാക്ഷി മൊഴിയിലുണ്ട്. സോളാർ പരാതിക്കാരിയുമായി ഗണേഷിന് അടുത്ത ബന്ധമുണ്ട്.
മന്ത്രിവസതിയിലും ഓഫീസുകളിലും ഇവർ നിത്യ സന്ദർശക ആയിരുന്നെന്നും മുൻ സ്റ്റാഫ് അംഗം പറയുന്നു.