സിൽവർലൈന് ബദലായി ആർആർടിഎസ് റെയിലുമായി സർക്കാർ മുന്നോട്ട്; നടപ്പാക്കുക നാല് ഘട്ടങ്ങളിലായി

സിൽവർലൈന് ബദലായി ആർആർടിഎസ് റെയിലുമായി സർക്കാർ മുന്നോട്ട്; നടപ്പാക്കുക നാല് ഘട്ടങ്ങളിലായി

പ്രസിദ്ധീകരിച്ചത്: 04 Feb, 2026
ഷെയർ ചെയ്യുക:

ആർആർടിഎസ് അതിവേഗ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകാൻ സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ആർആർടിഎസ് പ്രായോഗികവും പൊതുജനങ്ങൾ അംഗീകരിച്ചതുമായ ഒരു മാതൃകയാണെന്ന് ഉത്തരവിൽ പറയുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ 20 ശതമാനം വിഹിതവും അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് 60 ശതമാനം വായ്പയും നേടിയാണ് പദ്ധതി നടപ്പിലാക്കുക.

റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) പ്രായോഗികവും സാമൂഹികമായി സ്വീകാര്യവുമായ ഒരു അതിവേഗ റെയിൽ സംവിധാനമാണ്. ഡൽഹി-മീററ്റ് ആർആർടിഎസ് പദ്ധതി ഇതിനുള്ള വിജയകരമായ മാതൃകയാണ്. ഇത് സംസ്ഥാനത്തെ മെട്രോ റെയിൽ പദ്ധതികളുമായി സംയോജിപ്പിച്ച് ഒരു ഏകീകൃത മൾട്ടി-മോഡൽ ഗതാഗത സംവിധാനം സൃഷ്ടിക്കാമെന്നും ഉത്തരവിൽ പറയുന്നു.

 

ജനസാന്ദ്രതയും പരിസ്ഥിതി സംരക്ഷണവും പരിഗണിച്ച്, നിലത്തു കൂടിയുള്ള പാതയ്ക്ക് പകരം തൂണുകളിലൂടെയുള്ള പാത സ്വീകരിക്കുന്നതാണ് ഉചിതം. ഇത് ഭൂമി ഏറ്റെടുക്കൽ ഗണ്യമായി കുറയ്ക്കാനും സ്വാഭാവിക നീരൊഴുക്ക് തടസപ്പെടാതിരിക്കാനും പൊതുജന പ്രതിഷേധം ഒഴിവാക്കാനും സഹായിക്കും.