ബജറ്റ് ദിനത്തിൽ സാധാരണക്കാർക്ക് ആഘാതം; വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ 50 രൂപയുടെ വർദ്ധനവ്
പ്രസിദ്ധീകരിച്ചത്: 01 Feb, 2026
രാജ്യം കേന്ദ്ര ബജറ്റിനായി കാത്തിരിക്കെ പണപ്പെരുപ്പത്തിൻ്റെ കനത്ത പ്രഹരം. എണ്ണ വിപണന കമ്പനികൾ എൽപിജി സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചു (LPG Cylinder Price Hike). 19 കിലോ ഗ്രാം വരുന്ന വാണിജ്യ സിലിണ്ടറുകൾക്കാണ് ഇത്തവണ വില വർദ്ധിപ്പിച്ചത്.ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ പ്രമുഖ നഗരങ്ങളിൽ 50 രൂപ വരെയാണ് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, 14 കിലോഗ്രാം വരുന്ന ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല എന്നത് ആശ്വാസകരമാണ്.
ഓരോ മാസത്തിന്റെയും തുടക്കത്തിൽ എണ്ണക്കമ്പനികൾ ഇന്ധന വില പുതുക്കാറുണ്ട്. ഫെബ്രുവരി മാസത്തിന്റെ ആദ്യ ദിനമായ ഇന്ന് മുതൽ നിലവിൽ വന്ന പുതിയ നിരക്കുകൾ പ്രകാരം പ്രമുഖ നഗരങ്ങളിലെ വാണിജ്യ സിലിണ്ടർ വില താഴെ പറയുന്നവയാണ്:
| സംസ്ഥാനം/നഗരം | ഗാർഹിക സിലിണ്ടർ (14.2 കിലോ) | വാണിജ്യ സിലിണ്ടർ (19 കിലോ) |
| ഡൽഹി | 853.00 | 1740.50 |
| മുംബൈ (മഹാരാഷ്ട്ര) | 852.50 | 1692.00 |
| കൊൽക്കത്ത (പശ്ചിമ ബംഗാൾ) | 879.00 | 1844.50 |
| ചെന്നൈ (തമിഴ്നാട്) | 868.50 | 1899.50 |
| തിരുവനന്തപുരം (കേരളം) | 862.00 | 1769.00 |
| കൊച്ചി (കേരളം) | 859.00 | 1748.00 |
| ലക്നൗ (ഉത്തർപ്രദേശ്) | 890.50 | 1814.00 |
| ബെംഗളൂരു (കർണാടക) | 855.50 | 1764.50 |
| ഹൈദരാബാദ് (തെലങ്കാന) | 905.00 | 1912.50 |
| പാട്ന (ബിഹാർ) | 942.50 | 1940.00 |
| ഭുവനേശ്വർ (ഒഡീഷ) | 879.00 | 1835.50 |
| അഹമ്മദാബാദ് (ഗുജറാത്ത്) | 860.50 | 1753.00 |