ഒൻപതാം ബജറ്റിന് കാഞ്ചീവരം തിളക്കം; കൈത്തറി പാരമ്പര്യം കൈവിടാതെ നിർമ്മല സീതാരാമൻ
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ റെക്കോർഡ് നേട്ടമായ ഒൻപതാമത്തെ പാരമ്പര്യവും പ്രൗഢിയും ഒത്തുചേരുന്ന കാഞ്ചീവരം സാരി ധരിച്ചാണ്. ഓരോ ബജറ്റ് ദിനത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ കൈത്തറി പാരമ്പര്യം ഉയർത്തിക്കാട്ടുന്ന മന്ത്രിയുടെ രീതി ഇത്തവണയും ഫാഷൻ പ്രേമികളുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും ശ്രദ്ധ പിടിച്ചുപറ്റി.ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച വനിതാ ധനമന്ത്രി എന്ന റെക്കോർഡിനൊപ്പം, ബജറ്റ് ദിനത്തിലെ അവരുടെ വസ്ത്രധാരണവും ഒരിക്കൽ കൂടി ചർച്ചയായി. തമിഴ്‌നാടിന്റെ തനതായ കാഞ്ചീവരം പട്ട് സാരി (Kanchipuram Silk Saree) ധരിച്ചാണ് ധനമന്ത്രി ഇത്തവണ പാർലമെന്റിലെത്തിയത്. കറുത്ത ബോർഡറുള്ളതും ചെറിയ കട്ടങ്ങൾ (Checks) നിറഞ്ഞതുമായ പർപ്പിൾ/മജന്ത നിറത്തിലുള്ള കാഞ്ചീവരം സാരിയാണ് മന്ത്രി തിരഞ്ഞെടുത്തത്. കൈത്തറി മേഖലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ ബജറ്റിലും അവർ വസ്ത്രം തിരഞ്ഞെടുക്കുന്നത്.