തെരഞ്ഞെടുപ്പ് കളത്തിലേക്ക് കെ.എം. ഷാജിയും; കോഴിക്കോട് സൗത്തിൽ മത്സരിപ്പിക്കാൻ നീക്കം

തെരഞ്ഞെടുപ്പ് കളത്തിലേക്ക് കെ.എം. ഷാജിയും; കോഴിക്കോട് സൗത്തിൽ മത്സരിപ്പിക്കാൻ നീക്കം

പ്രസിദ്ധീകരിച്ചത്: 31 Jan, 2026
ഷെയർ ചെയ്യുക:

മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിയെ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ മത്സരിപ്പിക്കാൻ ആലോചന. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് മുനീർ മത്സരത്തിൽ നിന്നും പിന്മാറിയാൽ സൗത്ത് മണ്ഡലത്തിൽ കെ.എം. ഷാജിക്ക് മത്സരിക്കാനുള്ള സാധ്യത തെളിയും

മുനീർ തന്നെ നിലപാട് വ്യക്തമാക്കട്ടെ എന്ന നിലപാടണ് മുസ്ലീം ലീഗിനുള്ളത്. എം.കെ. മുനീർ കൊടുവള്ളിയിൽ മണ്ഡലത്തിൽ നിന്നും സൗത്ത് മണ്ഡലത്തിലേക്ക് മാറുമെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. 

 

കഴിഞ്ഞദിവസം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യതയില്ലെന്ന് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.