അരുവിക്കരയിൽ നിന്ന് മത്സരിക്കാനുള്ള താൽപര്യം നേതൃത്വത്തെ അറിയിച്ച് എം എം ഹസൻ

അരുവിക്കരയിൽ നിന്ന് മത്സരിക്കാനുള്ള താൽപര്യം നേതൃത്വത്തെ അറിയിച്ച് എം എം ഹസൻ

പ്രസിദ്ധീകരിച്ചത്: 31 Jan, 2026
ഷെയർ ചെയ്യുക:

അരുവിക്കര മണ്ഡലത്തില്‍ മത്സരിക്കാനുള്ള താല്‍പര്യം നേതൃത്വത്തെ അറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം എം ഹസന്‍. 

 

പാര്‍ട്ടി നിര്‍ദേശിച്ചാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് എം എം ഹസന്‍  പറഞ്ഞു. ഇനി മത്സരിക്കണ്ട എന്നാണ് പാര്‍ട്ടിയുടെ തീരുമാനമെങ്കില്‍ അതും അംഗീകരിക്കുമെന്നും എം എം ഹസന്‍ കൂട്ടിച്ചേര്‍ത്തു.തിരുവനന്തപുരം ജില്ലയില്‍ യുഡിഎഫ് വലിയ മുന്നേറ്റമുണ്ടാക്കും. എന്നാല്‍ അരുവിക്കരയില്‍ ജി സ്റ്റീഫന്റെ വിജയസാധ്യതയെക്കുറിച്ച് പറയാനാവില്ല. കഴിഞ്ഞ തവണ മാത്രമാണ് സ്റ്റീഫന്‍ വിജയിച്ചത്.