സി.ജെ. റോയിയുടെ മരണം: ദുബൈയിലെ മെഗാ പാർട്ടിയും ഫണ്ട് ശേഖരണവും അന്വേഷണ പരിധിയിൽ

സി.ജെ. റോയിയുടെ മരണം: ദുബൈയിലെ മെഗാ പാർട്ടിയും ഫണ്ട് ശേഖരണവും അന്വേഷണ പരിധിയിൽ

പ്രസിദ്ധീകരിച്ചത്: 31 Jan, 2026
ഷെയർ ചെയ്യുക:

കോണ്‍ഫിഡൻ്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ മരണത്തിന് പിന്നാലെ ദുബൈയിലെ മെഗാ പാർട്ടിയും ഫണ്ട് ശേഖരണവും ഐടി വകുപ്പിൻ്റെ അന്വേഷണ പരിധിയിൽ.

 

മെഗാ പാർട്ടിയിൽ പ്രമുഖ സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ബിസിനസ് വിപുലീകരണത്തിന് കോൺഫിഡൻ്റ് ഗ്രൂപ്പ് ഫണ്ട് കണ്ടെത്തിയത് ഗൾഫിൽ നിന്നാണെന്ന കണ്ടെത്തിലിന് പിന്നാലെയാണ് അന്വേഷണസംഘത്തിൻ്റെ നീക്കം.

അതേസമയം, റോയി ജീവനൊടുക്കിയതിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണം കടുപ്പിച്ച് കുടുംബാംഗങ്ങളും കമ്പനിയും രംഗത്തെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥർ നിരന്തരമായി സമ്മർദം ചെലുത്തിയതിനെ തുടർന്ന് റോയ് മാനസികമായി തകർന്നിരുവന്നുവെന്നാണ് ഇവരുടെ പ്രധാന ആരോപണം.