നേമത്ത് മത്സരിക്കാനില്ലെന്ന് സതീശൻ പറഞ്ഞതിന് പിന്നിൽ പറവൂരിലെ ഡീൽ; വി.ശിവൻകുട്ടി

നേമത്ത് മത്സരിക്കാനില്ലെന്ന് സതീശൻ പറഞ്ഞതിന് പിന്നിൽ പറവൂരിലെ ഡീൽ; വി.ശിവൻകുട്ടി

പ്രസിദ്ധീകരിച്ചത്: 30 Jan, 2026
ഷെയർ ചെയ്യുക:

 പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മന്ത്രി വി.ശിവൻകുട്ടിയും തമ്മിലുള്ള പോര് തുടരുന്നു. നേമം മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവന കേവലമൊരു വ്യക്തിഗത തീരുമാനമല്ല. അത് ബിജെപിയുമായി ഉണ്ടാക്കിയ കൃത്യമായ രാഷ്ട്രീയ കച്ചവടത്തിന്റെ ഭാഗമാണെന്ന് ശിവൻകുട്ടി പറഞ്ഞു.

നേമത്ത് ബിജെപിയെ സഹായിക്കുക, പകരം പറവൂരിൽ ബിജെപി വോട്ടുകൾ കോൺഗ്രസിന് ഉറപ്പാക്കുക ഇതാണ് ഈ 'ഡീലിന്റെ' അന്തസത്തയെന്നും ശിവൻകുട്ടി ആരോപിച്ചു.

 

വികസനവും മതേതരത്വവും ചർച്ചയാകുമ്പോൾ കോൺഗ്രസിന്റെ ബിജെപി പ്രീണനം ജനമധ്യത്തിൽ വിചാരണ ചെയ്യപ്പെടുക തന്നെ ചെയ്യും എന്നും ശിവൻകുട്ടി ഫെയ്‌സ്ബുക്കിലൂടെയുള്ള പ്രതികരണത്തിൽ പറഞ്ഞു.