സ്ത്രീധനം നൽകുന്നത് കുറ്റകരമല്ലാതാക്കാൻ ശുപാർശയുണ്ടെന്ന് സംസ്ഥാനം
പ്രസിദ്ധീകരിച്ചത്: 29 Jan, 2026
സ്ത്രീധനം നൽകുന്നത് കുറ്റകരമാക്കുന്ന വ്യവസ്ഥ സ്ത്രീധന നിരോധന നിയമത്തിൽനിന്ന് ഒഴിവാക്കാൻ കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ ചെയ്തതായി സംസ്ഥാന സർക്കാർ.
സ്ത്രീധനത്തെ വരനോ വരന്റെ കുടുംബമോ ആവശ്യപ്പെടുന്ന സ്വത്തോ സെക്യൂരിറ്റിയോ ആയി കാണണമെന്നും അതേസമയം,ഇത് ആവശ്യപ്പെടുന്നത് കുറ്റകരമാക്കണമെന്നുമാണ് ശുപാർശയിൽ പറയുന്നത്.
സ്ത്രീധനം വാങ്ങുന്നവർക്ക് തടവുശിക്ഷ അടക്കം നൽകാനും നിയമ കമ്മീഷൻ ശുപാർശ ചെയ്യുന്നു.