പാലക്കാട് ആദിവാസി യുവാവ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ

പാലക്കാട് ആദിവാസി യുവാവ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ

പ്രസിദ്ധീകരിച്ചത്: 29 Jan, 2026
ഷെയർ ചെയ്യുക:

പാലക്കാട് കാഞ്ഞിരപ്പുഴയിൽ ആദിവാസി യുവാവ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ. കാഞ്ഞിരപ്പുഴ പാലക്കയം കാർമൽ സ്കൂളിന് സമീപം താമസിച്ചിരുന്ന കൃഷ്ണൻകുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി കിടന്നുറങ്ങിയ ശേഷം എഴുന്നേൽക്കാത്തതിനാൽ പരിശോധിച്ചപ്പോൾ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പിന്നീട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് കൊണ്ടുപോയിപൊലീസ് അന്വേഷണം പ്രകാരം, മരണത്തിൽ സംശയാസ്പദ സാഹചര്യമില്ലെന്നാണ് കല്ലടിക്കോട് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. മരണകാരണം പൊസ്റ്റ്മോർട്ടം നടപടികളോടെ മാത്രമേ വ്യക്തമാകുകയുള്ളൂവെന്ന് അവർ അറിയിച്ചു..