'രാഹുൽ ഗാന്ധി നോർത്ത് ഈസ്റ്റ് പട്ക ധരിച്ചില്ല; രാഷ്ട്രപതിയുടെ നിർദ്ദേശവും തള്ളി'
പ്രസിദ്ധീകരിച്ചത്: 27 Jan, 2026
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ഭവനിൽ നടന്ന 'അറ്റ് ഹോം' വിരുന്നിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പാരമ്പര്യ വസ്ത്രമായ പട്ക ധരിക്കാതിരുന്നത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ ഈ നടപടി അങ്ങേയറ്റം അപമാനകരവും വടക്കുകിഴക്കൻ ജനതയുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമാണെന്ന് ബിജെപി ആരോപിച്ചു.ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യയാണ് എക്സിലൂടെ (X) ഈ വിവാദത്തിന് തുടക്കമിട്ടത്. വിരുന്നിനിടെ രാഷ്ട്രപതി ദ്രൗപദി മുർമു രണ്ടുതവണ അഭ്യർത്ഥിച്ചിട്ടും രാഹുൽ ഗാന്ധി പട്ക ധരിക്കാൻ തയ്യാറായില്ലെന്ന് മാളവ്യ അവകാശപ്പെട്ടു.