രാജ്യത്ത് ഇന്ന് ബാങ്ക് പണിമുടക്ക്; ചെക്ക് ക്ലിയറൻസിനെയും എടിഎമ്മുകളെയും ബാധിച്ചേക്കും, സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യത

രാജ്യത്ത് ഇന്ന് ബാങ്ക് പണിമുടക്ക്; ചെക്ക് ക്ലിയറൻസിനെയും എടിഎമ്മുകളെയും ബാധിച്ചേക്കും, സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യത

പ്രസിദ്ധീകരിച്ചത്: 27 Jan, 2026
ഷെയർ ചെയ്യുക:

ഇന്ന് (ജനുവരി 27) ബാങ്ക് ഇടപാടുകൾക്കായി ശാഖകളിലേക്ക് പോകാൻ പദ്ധതിയിടുന്നവർക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. ബാങ്ക് യൂണിയനുകളുടെ സംയുക്ത വേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) ഇന്ന് രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ശമ്പള പരിഷ്കരണ വേളയിൽ ധാരണയായ അഞ്ച് ദിവസത്തെ ജോലി ആഴ്ച (Five-day work week) ഉടനടി നടപ്പിലാക്കണമെന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യംപണിമുടക്ക് പ്രധാനമായും പൊതുമേഖലാ ബാങ്കുകളുടെ (PSB) പ്രവർത്തനത്തെയാണ് ബാധിക്കുക. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂക്കോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക് എന്നിവയുടെ ശാഖകളിൽ സേവനങ്ങൾ തടസ്സപ്പെട്ടേക്കാം. പണം നിക്ഷേപിക്കൽ, പിൻവലിക്കൽ, ചെക്ക് ക്ലിയറൻസ്, മറ്റ് ഭരണപരമായ ജോലികൾ എന്നിവയെ സമരം ബാധിക്കാൻ സാധ്യതയുണ്ട്.