എല്ലാ കരാറുകളുടെയും മാതാവ്' യാഥാർത്ഥ്യമാകുന്നു; ഇന്ത്യ- യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും
പ്രസിദ്ധീകരിച്ചത്: 27 Jan, 2026
ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ഇരുപത് വർഷത്തെ നീണ്ട ചർച്ചകൾക്കൊടുവിൽ, ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) ഇന്ന് ഡൽഹിയിൽ വെച്ച് പ്രഖ്യാപിക്കും. '' എന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ വിശേഷിപ്പിച്ച ഈ കരാർ, ആഗോള വ്യാപാര രംഗത്ത് ഇന്ത്യയുടെ കരുത്ത് വർദ്ധിപ്പിക്കുന്ന നിർണ്ണായക ചുവടുവെപ്പാണ്ഡൽഹിയിൽ നടക്കുന്ന ഉന്നതതല ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവർ പങ്കെടുക്കും.