റിപ്പബ്ലിക് ദിനം: കരുത്തും സംസ്‌കാരവും വിളിച്ചോതാൻ കർത്തവ്യ പഥിൽ ഇന്ത്യയുടെ പരേഡ്
പ്രസിദ്ധീകരിച്ചത്: 26 Jan, 2026
രാജ്യം ഇന്ന് എഴുപത്തിയേഴാം ആഘോഷിക്കുകയാണ്. തലസ്ഥാനത്തെ കർത്തവ്യ പഥിൽ നടക്കുന്ന വർണ്ണാഭമായ പരേഡിൽ ഇന്ത്യയുടെ ജനാധിപത്യ-സാംസ്കാരിക പൈതൃകവും സൈനിക കരുത്തും ലോകത്തിന് മുന്നിൽ ഒരിക്കൽ കൂടി അനാവരണം ചെയ്യപ്പെടും. സാംസ്കാരിക വൈവിധ്യം, സൈനിക ശക്തി, ജനാധിപത്യ മൂല്യങ്ങൾ എന്നിവയുടെ സമുജ്ജയമായിരിക്കും ഈ വർഷത്തെ പരേഡ്.യൂറോപ്യൻ യൂണിയന്റെ രണ്ട് ഉന്നത നേതാക്കളാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ മുഖ്യാതിഥികളായി എത്തുന്നത്. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ എന്നിവരുടെ സാന്നിധ്യം ആഗോള തലത്തിൽ ഇന്ത്യയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. അമേരിക്കയുടെ പുതിയ വ്യാപാര നയങ്ങളുടെ പശ്ചാത്തലത്തിൽ യൂറോപ്യൻ യൂണിയനുമായി ഇന്ത്യ വലിയ കരാറുകളിൽ ഏർപ്പെടാൻ ഒരുങ്ങുന്ന സാഹചര്യത്തിൽ ഇവരുടെ സന്ദർശനം നിർണ്ണായകമാണ്.