സ്കൂൾ ബാഗിന്റെ ഭാരം ശരീരഭാരത്തിൻ്റെ 10 ശതമാനത്തിൽ കൂടുതലാകാൻ പാടില്ല; ഭാരം കുറയ്ക്കാൻ നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്
പ്രസിദ്ധീകരിച്ചത്: 25 Jan, 2026
സ്കൂൾ ബാഗിന്റെ ഭാരവും കുറക്കാനുള്ള നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്. സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിലൂടെ ആരോഗ്യമുള്ള ഒരു ഭാവി തലമുറയെ വാർത്തെടുക്കുകയാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ ലക്ഷ്യം.
വലിപ്പമുള്ള ബാഗുകൾ ഒഴിവാക്കണമെന്നത് മുതൽ ടൈം ടേബിൾ പുനഃക്രമീകരണം വരെയുള്ള ശുപാർശകളാണ് എസ്‌സിഇആർടി തയ്യാറാക്കിയ കരട് റിപ്പോർട്ടിലുള്ളത്. എസ്‌സിഇആർടി തയ്യാറാക്കിയ കരട് റിപ്പോർട്ട് പ്രകാരം വിദ്യാർഥികളുടെ സ്കൂൾ ബാഗിന്റെ ഭാരം ശരീരഭാരത്തിൻ്റെ 10 ശതമാനത്തിൽ കൂടുതലാകാൻ പാടില്ല.
15 ശതമാനത്തിന് മുകളിൽ ഭാരം എത്തുന്നത് അപകടകരമാണെന്നാണ് കണ്ടെത്തൽ. സർവ്വേ നടത്തിയ വിദ്യാർഥികളിൽ 27.12 ശതമാനം, ഭാരക്കൂടുതൽ മൂലം സ്കൂളിൽ പോകാൻ മടുപ്പ് തോന്നാറുണ്ട് എന്ന് വ്യക്തമാക്കി.