മഹാപഞ്ചായത്തിലേറ്റ അവഗണന: അതൃപ്തിയിലുള്ള ശശി തരൂരിനെ അനുനയിപ്പിക്കാൻ കോൺഗ്രസ്
പ്രസിദ്ധീകരിച്ചത്: 25 Jan, 2026
ശശി തരൂരിനെ അനുനയിപ്പിക്കാൻ കോൺഗ്രസ്. മഹാപഞ്ചായത്തിലേറ്റ അവഗണനയിൽ കടുത്ത അതൃപ്തിയിലുള്ള തരൂരിനെ അനുനയിപ്പിക്കാൻ രാഹുൽഗാന്ധി തന്നെ സംസാരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
പാർലമെൻ്റ് സമ്മേളനത്തിന് മുൻപ് തന്നെ പിണക്കം തീർക്കാനാണ് ശ്രമം. രാഹുൽ തന്നെ സംസാരിക്കണമെന്നെ നിർദ്ദേശം മറ്റ് നേതാക്കൾ മുൻപോട്ട് വച്ചിരിക്കുകയാണ്.
തരൂരിനെ പിണക്കി നിർത്തുന്നത് ശരിയല്ലെന്ന സന്ദേശം നേതാക്കൾ രാഹുലിന് നൽകിയെന്നാണ് സൂചന.