കേന്ദ്രത്തിന്റെ ഗതാഗത നിയമ ഭേദഗതി കേരളത്തിൽ ഉടൻ നടപ്പാക്കില്ല- മന്ത്രി ഗണേഷ് കുമാർ

കേന്ദ്രത്തിന്റെ ഗതാഗത നിയമ ഭേദഗതി കേരളത്തിൽ ഉടൻ നടപ്പാക്കില്ല- മന്ത്രി ഗണേഷ് കുമാർ

പ്രസിദ്ധീകരിച്ചത്: 25 Jan, 2026
ഷെയർ ചെയ്യുക:

മോട്ടോർ വാഹന നിയമത്തിൽ കേന്ദ്ര സർക്കാർ വരുത്തിയ ഭേദഗതികൾ ധൃതിയിൽ നടപ്പാക്കേണ്ടതില്ലെന്ന് തീരുമാനിച്ച് കേരള സർക്കാർ.  ഗതാഗത നിയമലംഘനങ്ങൾക്ക് കടുത്ത ശിക്ഷ നൽകുന്ന ഭേദഗതികളാണ് കേന്ദ്ര സർക്കാർ വരുത്തിയിരിക്കുന്നത്.

 

എന്നാൽ, ഭേദഗതി വരുത്തിയ നിർദേശങ്ങൾ സംസ്ഥാനത്ത് നടപ്പാക്കുന്നത് സംബന്ധിച്ച് യാതൊരുവിധ ആലോചനകളും നടന്നിട്ടില്ലെന്നാണ് ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചിരിക്കുന്നത്.

ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ ഭേദഗതി വരുത്തിയ നിയമങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കൂവെന്നും മന്ത്രി ഗണേഷ് കുമാർ അറിയിച്ചു.