സിനിമാതാരം കൃഷ്ണപ്രസാദും സുഹൃത്തും ചേർന്ന് മർദിച്ചു; പരാതിയുമായി ഡോക്ടർ
പ്രസിദ്ധീകരിച്ചത്: 22 Jan, 2026
സിനിമാതാരം കൃഷ്ണപ്രസാദ് മർദിച്ചതായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ പൊലീസിൽ പരാതി നൽകി. കോട്ടയം ശ്രീനിലയം വീട്ടിൽ ഡോ.ബി.ശ്രീകുമാറാണ് (67) നടൻ കൃഷ്ണപ്രസാദും സഹായി കൃഷ്ണകുമാറും ചേർന്നു തന്നെ മർദിച്ചതായി ചങ്ങനാശേരി പൊലീസിനു പരാതി നൽകിയത്.
കോട്ടയം നഗരത്തിൽ സ്ഥിരതാമസമാക്കിയ ഡോക്ടർ, ചങ്ങനാശേരി പെരുന്ന സുബ്രമണ്യസ്വാമി ക്ഷേത്രത്തിനടുത്തുള്ള ഭാര്യയുടെ പേരിലുള്ള പുരയിടത്തിലെത്തിയപ്പോഴാണ് മർദനമുണ്ടായത്.
ഇവിടെ ശ്രീകുമാർ പുതിയ വീട് നിർമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി തൊഴിലാളികൾ കല്ലുകെട്ടിയപ്പോൾ കൃഷ്ണപ്രസാദ് എത്തി തടയുകയും ഇനി കല്ലുകെട്ടിയാൽ പൊളിച്ചു കളയുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.