താമരശ്ശേരി ചുരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം
പ്രസിദ്ധീകരിച്ചത്: 22 Jan, 2026
താമരശ്ശേരി ചുരത്തിൽ ഇന്നും നാളെയും (ജനുവരി 22, 23) ഗതാഗത നിയന്ത്രണം. ദേശീയപാത താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ മാറ്റുന്നതിനും, ഏഴാം വളവ് മുതൽ ലക്കിടി വരെയുള്ള പാച്ച് വർക്ക് കാരണവും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.അധികാരികളുടെ അറിയിപ്പ് പ്രകാരം, രാവിലെ 9 മണി മുതൽ വൈകീട്ട് 6 മണി വരെ ചുരത്തിലും സമീപ പ്രദേശങ്ങളിലും ഗതാഗത കുരുക്ക് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. യാത്രക്കാർ സൗകര്യപ്രദമായ രീതിയിൽ ഗതാഗത പുനക്രമീകരണം പാലിക്കണമെന്ന് പൊതുമരാമത്ത് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ നിർദ്ദേശിച്ചു.