മണിപ്പൂരിൽ കൂട്ടബലാത്സംഗത്തിന് ഇരയായ 20 വയസ്സുകാരി അന്തരിച്ചു
പ്രസിദ്ധീകരിച്ചത്: 20 Jan, 2026
മണിപ്പൂരിലെ വംശീയ കലാപത്തിനിടെ ക്രൂരമായ ഇരയായ 20 വയസ്സുകാരി മരണത്തിന് കീഴടങ്ങി. ഗുവാഹത്തിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജനുവരി 10-നായിരുന്നു അന്ത്യം. 2023 മേയ് മാസത്തിൽ നടന്ന അക്രമത്തിന് ശേഷം ശാരീരികവും മാനസികവുമായ കടുത്ത ആഘാതങ്ങളോട് ഏകദേശം മൂന്ന് വർഷത്തോളം പൊരുതിയ ശേഷമാണ് കുക്കി-സോ വിഭാഗത്തിൽപ്പെട്ട ഈ യുവതി വിടവാങ്ങിയത്.യുവതിയുടെ മൊഴി പ്രകാരം, 2023 മേയ് 15-ന് ഇംഫാലിലെ ന്യൂ ചെക്കോൺ ഏരിയയിലുള്ള എടിഎം കൗണ്ടറിൽ നിന്നാണ് ഒരു സംഘം ആളുകൾ ഇവരെ തട്ടിക്കൊണ്ടുപോയത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ച് മണിക്കൂറുകളോളം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. അക്രമികളിൽ ചിലർ 'അരമ്പായ് തെങ്ങോൾ' എന്ന സംഘടനയിൽപ്പെട്ടവരാണെന്ന് യുവതി ആരോപിച്ചിരുന്നു. പിന്നീട് ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ സഹായത്തോടെയാണ് ഇവർ അക്രമികളിൽ നിന്ന് രക്ഷപ്പെട്ടത്.