സഹായത്തിനായി കേണത് രണ്ട് മണിക്കൂർ; ടെക്കിയുടെ മരണത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കുടുംബം, രക്ഷിക്കാൻ ഡെലിവറി ഏജൻ്റിൻ്റെ വിഫല ശ്രമം
പ്രസിദ്ധീകരിച്ചത്: 19 Jan, 2026
രക്ഷാപ്രവർത്തകർക്കെതിരെ രൂക്ഷ പ്രതികരണവുമായി യുവാവിൻറെ പിതാവ്. 27കാരനായ യുവരാജ് മേത്തയാണ് മരിച്ചത്. വെള്ളത്തിന് കഠിനമായ തണുപ്പായതിനാലും അപകട സാധ്യതയുള്ളതിനാലും ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം വൈകിപ്പിച്ചെന്നാണ് കുടുംബത്തിൻറെ ആരോപണം.സംഭവ സ്ഥലത്ത് മൂന്ന് വകുപ്പുകളിൽ നിന്നുള്ള 80 ഓളം ഉദ്യോഗസ്ഥർ ഉണ്ടായിരുന്നെങ്കിലും യുവ എഞ്ചിനീയറെ രക്ഷിക്കാൻ കഴിയാത്തത് അടിയന്തര സാഹചര്യങ്ങളിൽ പ്രതികരിക്കാനുള്ള പ്രാദേശിക ഭരണകൂടത്തിന്റെ വീഴ്ചയാണെന്ന് കുടുംബം ആരോപിക്കുന്നു.