തൊടുപുഴ കോലാനി ബൈപ്പാസിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് എൻജിനിയറിംഗ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

തൊടുപുഴ കോലാനി ബൈപ്പാസിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് എൻജിനിയറിംഗ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പ്രസിദ്ധീകരിച്ചത്: 13 Jan, 2026
ഷെയർ ചെയ്യുക:

തൊടുപുഴ കോലാനി ബൈപ്പാസിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് എൻജിനിയറിംഗ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി സ്വദേശി അഭിഷേക് വിനോദ് (18) ആണ് മരിച്ചത്. തോട്ടുപുറം ഫ്യൂവൽസിന് സമീപം ഇന്നലെ പുലർച്ചെ നാലേ കാലോടെയായിരുന്നു അപകടം. 

അതേസമയം അപകടത്തിൽ അഭിഷേകിന്റെ സഹയാത്രികനും സഹപാഠിയുമായ കൊല്ലം കൊട്ടാരക്കര സ്വദേശി കിരൺ രാധാകൃഷ്ണനെ (19) ഗുരുത പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോലാനി ഭാഗത്ത്‌ നിന്നും തടി കയറ്റി വരികയായിരുന്ന ലോറിയുമായാണ് പാലാ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് കൂട്ടിയിടിച്ചത്.