മ്യാൻമറിൽ സൈന്യത്തിന് കീഴിലെ ആദ്യ പൊതുതെരഞ്ഞെടുപ്പ്; രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

മ്യാൻമറിൽ സൈന്യത്തിന് കീഴിലെ ആദ്യ പൊതുതെരഞ്ഞെടുപ്പ്; രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

പ്രസിദ്ധീകരിച്ചത്: 12 Jan, 2026
ഷെയർ ചെയ്യുക:

അഞ്ച് വർഷം മുമ്പ് സൈന്യം ഭരണം പിടിച്ചെടുത്തതിനു ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പിൽ ഞായറാഴ്ച മ്യാൻമറിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 

സൈനിക സർക്കാരും അതിന്റെ സായുധ എതിരാളികളും തമ്മിലുള്ള ആഭ്യന്തരയുദ്ധം ബാധിച്ച ചില പ്രദേശങ്ങൾ ഉൾപ്പെടെ കൂടുതൽ ടൗൺഷിപ്പുകളിലേക്ക് വോട്ടിംഗ് വ്യാപിച്ചു.സൈനിക സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വോട്ടെടുപ്പുകള്‍ സ്വതന്ത്രമോ നീതിയുക്തമോ അല്ലെന്നും 2021 ഫെബ്രുവരിയില്‍ ഓങ് സാന്‍ സൂകിയുടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്‍ നിന്ന് അധികാരം പിടിച്ചെടുത്ത ശേഷം സൈന്യം തങ്ങളുടെ ഭരണം നിയമവിധേയമാക്കാനുള്ള ശ്രമമാണിതെന്നും വിമര്‍ശകര്‍ പറയുന്നു