ആ മാലാഖ കുഞ്ഞുങ്ങൾ സ്വർഗത്തിൽ നിന്ന് ഞങ്ങളോട് ക്ഷമിക്കട്ടെ; രാഹുലിൻ്റെ അറസ്റ്റിൽ വൈകാരിക കുറിപ്പുമായി അതിജീവിത
പുതിയ ലൈംഗികാതിക്രമ കേസിൽ എംഎൽഎ അറസ്റ്റ് ചെയ്തതിന് ശേഷം, ഇയാൾക്കെതിരെ ആദ്യം പരാതി നൽകിയ യുവതി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ വൈകാരികമായ ഒരു സന്ദേശം പോസ്റ്റ് ചെയ്തു. വേദനയും വിധിയും വഞ്ചനയും സഹിച്ചിട്ടും തുറന്നുപറയാൻ ധൈര്യം നൽകിയതിന് ദൈവത്തിന് നന്ദി പറഞ്ഞു. ഇരുട്ടിൽ അയാൾ ചെയ്ത പ്രവർത്തികൾ ദൈവം കണ്ടെന്നും മാലാഖ കുഞ്ഞുങ്ങൾ സ്വർഗത്തിൽനിന്ന് തങ്ങളോട് ക്ഷമിക്കട്ടെയെന്നും അതിജീവിത ഫെയ്സ്ബുക്കിൽ കുറിച്ചു."പ്രിയപ്പെട്ട ദൈവമേ, എല്ലാ വേദനകളും, വിധികളും, വഞ്ചനകളും സഹിച്ച് മുന്നോട്ട് പോകാൻ ധൈര്യം നൽകിയതിന് നന്ദി. ഇരുട്ടിൽ അയാൾ ചെയ്ത പ്രവർത്തി നീ കണ്ടു. ലോകത്തിന് മുന്നിൽ എത്താതിരുന്ന നിലവിളികൾ നീ കേട്ടു. ഞങ്ങളുടെ ശരീരം ആക്രമിക്കപ്പെട്ടപ്പോഴും ഞങ്ങളുടെ കുഞ്ഞുങ്ങളെ ബലപ്രയോഗത്തിലൂടെ തട്ടിയെടുത്തപ്പോളും നീ ഞങ്ങളെ ചേർത്തു പിടിച്ചു. ആ മാലാഖ കുഞ്ഞുങ്ങൾ സ്വർഗത്തിൽ നിന്ന് ഞങ്ങളോട് ക്ഷമിക്കട്ടെ. തെറ്റായ വ്യക്തിയെ വിശ്വസിച്ച് കുട്ടിയുടെ പിതാവാകാൻ യോഗ്യനല്ലാത്ത ഒരാളെ തിരിഞ്ഞെടുത്തതിന് ക്ഷമ ചോദിക്കുന്നു.