'ഹൈക്കമാൻഡ് കനിയുമോ'; കോൺഗ്രസ് എംപിമാർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി ഇല്ല?

'ഹൈക്കമാൻഡ് കനിയുമോ'; കോൺഗ്രസ് എംപിമാർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി ഇല്ല?

പ്രസിദ്ധീകരിച്ചത്: 09 Jan, 2026
ഷെയർ ചെയ്യുക:

കോൺഗ്രസ് എംപിമാർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി ഉണ്ടാവില്ലെന്ന് റിപ്പോർട്ട്. എംപിമാർ മത്സരിക്കേണ്ട സാഹചര്യം നിലവിൽ ഇല്ല എന്നാണ് എഐസിസി യുടെ വിലയിരുത്തൽ എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.ചില എംപിമാർ ഹൈക്കമാൻഡിനെ മത്സരസന്നദ്ധത അറിയിച്ചിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ എംപി മാർക്ക് മത്സരിക്കാൻ അനുമതി നൽകേണ്ടെന്നാണ് തീരുമാനം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. എന്നാൽ ഇത് സംബന്ധിച്ച് നേതാക്കൾ ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല.