തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ നിലയില്‍

തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ നിലയില്‍

പ്രസിദ്ധീകരിച്ചത്: 09 Jan, 2026
ഷെയർ ചെയ്യുക:

പൊലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ കെ. ഷിബു മോന്‍ ആണ് മരിച്ചത്. രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ ആണ് ഷിബുവിനെ കണ്ടെത്തിയത്.വര്‍ക്കല ഇലകണ്‍ സ്വദേശിയാണ് ഷിബു മോന്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ആയിരുന്നു. കഴിഞ്ഞ ദിവസവും ഇദ്ദേഹം ഡ്യൂട്ടിക്ക് എത്തിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ആത്മഹത്യയാണെന്നാണ് നിഗമനം.