കാസർകോട് കോളേജ് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി വിദ്യാർത്ഥി
പ്രസിദ്ധീകരിച്ചത്: 08 Jan, 2026
കോളേജ് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി വിദ്യാർത്ഥി. കാസർകോട് കുനിയ കോളേജിലാണ് സംഭവം ഉണ്ടായത്. ബിഎ അറബിക് മൂന്നാം വർഷ വിദ്യാർത്ഥി അഹമ്മദ് ഷംഷാദ് ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.
അതേസമയം തന്നെ കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതിനാണ് വിദ്യാർത്ഥി കെട്ടിടത്തിനു മുകളിൽ കയറിയതും ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇന്ന് രാവിലെയാണ് കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായുള്ള നോട്ടീസ് അഹമ്മദ് ഷംഷാദിന് ലഭിച്ചത്. കോളേജിലെ പുതിയ നിയമങ്ങൾക്കെതിരെ വിദ്യാർഥികളെ സംഘടിപ്പിക്കാൻ ശ്രമിച്ചതിനാണ് ഷംഷാദിനെ സസ്പെൻഡ് ചെയ്തത്.