'മോഹന്‍ ബെഗനോ, ഈസ്റ്റ് ബെഗനോ'; വാക്കുപിഴയില്‍ കുടുങ്ങി കേന്ദ്ര കായിക മന്ത്രി, രൂക്ഷ വിമര്‍ശനം

'മോഹന്‍ ബെഗനോ, ഈസ്റ്റ് ബെഗനോ'; വാക്കുപിഴയില്‍ കുടുങ്ങി കേന്ദ്ര കായിക മന്ത്രി, രൂക്ഷ വിമര്‍ശനം

പ്രസിദ്ധീകരിച്ചത്: 07 Jan, 2026
ഷെയർ ചെയ്യുക:

രാഷ്ട്രീയ നേതക്കാള്‍ക്കും മന്ത്രിമാര്‍ക്കും  സംസാരത്തിലോ പ്രസംഗത്തിലോ വാക്കുപിഴ സംഭവിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍  പ്രധാനപ്പെട്ട ക്ലബുകളുടെ പേരുകള്‍ മാറ്റിപ്പറയുമ്പോള്‍ അതൊരു വിഷയം തന്നെയാണ്. അത്തരമൊരു വീഴ്ചയാണ് കേന്ദ്ര കായിക മന്ത്രി മസൂഖ് മാണ്ഡവ്യക്ക് സംഭവിച്ചിരിക്കുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗുമായി ബന്ധപ്പെട്ട നിര്‍ണായകമായ ഒരു പത്രസമ്മേളനത്തിനിടെയാണ് മന്ത്രി രാജ്യത്തെ ഏറ്റവും പ്രശസ്തമായ രണ്ടു ക്ലബുകളുടെ പേരുകള്‍ തെറ്റായി പറഞ്ഞത്. ഇത് ഓണ്‍ലൈനില്‍ പ്രചരിച്ചതോടെ വന്‍ ട്രോളുകളാണ് സോഷ്യല്‍ മീഡിയയിലാകെ നിറയുന്നത്.ജനുവരി ആറിന്, അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് കല്യാണ്‍ ചൗബെയും ക്ലബ് പ്രതിനിധികളും ചേര്‍ന്ന് മാണ്ഡവ്യ മാധ്യമങ്ങളെ അഭിസംബോധന ചെയ്തിരുന്നു. നിര്‍ത്തിവച്ചിരുന്ന ഐഎസ്എല്‍ 2025-26 സീസണ്‍ ഫെബ്രുവരി 14ന് ആരംഭിക്കുമെന്നും 14 ക്ലബ്ബുകളും പങ്കെടുക്കുമെന്നും സ്ഥിരീകരിച്ചു. ഇന്ത്യന്‍ ഫുട്‌ബോളിനെ വളരെയധികം ബാധിച്ചിരുന്ന മാസങ്ങളായി നിലനില്‍ക്കുന്ന അനിശ്ചിതത്വത്തിനാണ് ഈ പ്രഖ്യാപനത്തോടെ തീരുമാനമായിരുന്നത്.