നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ബെന്നി ബെഹനാൻ
പ്രസിദ്ധീകരിച്ചത്: 05 Jan, 2026
നിയമസഭ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കരുതെന്ന് കോൺഗ്രസ് നേതാവ് ബെന്നി ബെഹനാൻ. ഈ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കാൻ മുതിരരുതെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ബെന്നി ബെഹനാൻ വ്യക്തമാക്കിമുൻപ് മത്സരിച്ചിട്ടുള്ളത് അന്നത്തെ സാഹചര്യം ആവശ്യപ്പെട്ടതിനാലാണ്. എംപിമാർ മത്സരിച്ചാൽ അനാവശ്യ ആശയക്കുഴപ്പമുണ്ടാകുമെന്നും ഉപതെരഞ്ഞെടുപ്പിലേക്ക് പോകേണ്ടിവരുമെന്നും ബെന്നി ബെഹനാൻ ചൂണ്ടിക്കാട്ടി.താൻ മത്സരിക്കാൻ ഇല്ലെന്നും ബെന്നി ബെഹനാൻ വ്യക്തമാക്കി.