'സ്വർണം പോലെ ചിക്കൻ'; സംസ്ഥാനത്ത് കുതിച്ചുയർന്ന് ചിക്കൻ വില

'സ്വർണം പോലെ ചിക്കൻ'; സംസ്ഥാനത്ത് കുതിച്ചുയർന്ന് ചിക്കൻ വില

പ്രസിദ്ധീകരിച്ചത്: 05 Jan, 2026
ഷെയർ ചെയ്യുക:

സംസ്ഥാനത്ത് കുതിച്ചുയർന്ന് ചിക്കൻ വില. ക്രിസ്തുമസിന് 165 രൂപയായിരുന്നു ഒരു കിലോ ഇറച്ചിക്കോഴിയുടെ വില. ഇതിന് ശേഷം 2 ആഴ്ചയ്ക്കുള്ളിൽ 80 രൂപയിലേറെ ആണ് ഇറച്ചിക്കോഴിക്ക് വില കൂടിയത്. 

 

അതേസമയം സാധാരണ വിപണിയിൽ 290 രൂപയാണ് ബ്രോയിലർ കോഴിക്ക് ഈടാക്കുന്നത്. ലെഗോൺ കോഴിക്ക് 230 രൂപയാണ് ഇന്നത്തെ വില. എന്നാൽ ഫാമുടമകൾ വില കുത്തനെ വില കൂട്ടുന്നുവെന്നാണ് കടയുടമകൾ പറയുന്നത്. വില കൂടുന്നുണ്ടെങ്കിലും ആവശ്യക്കാരുണ്ടെന്നാണ് കച്ചവടക്കാരുടെ പ്രതികരണം. വില വർധനവ് ഒരാഴ്ച കൂടി തുടർന്നേക്കുമെന്നാണ് കച്ചവടക്കാർ വിശദമാക്കുന്നത്.