വരുന്നു കേരളത്തിൻ്റെ സ്വന്തം കെ-റൈസ്
പ്രസിദ്ധീകരിച്ചത്: 05 Jan, 2026
നെല്ല് സംഭരണത്തിന് സഹകരണ- കർഷക കേന്ദ്രീകൃത ബദലുമായി സംസ്ഥാന സർക്കാർ രംഗത്ത്. കെ-റൈസ് എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ ദ്വിതല സംഭരണ മാതൃക നടപ്പാക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനമെടുത്തിരുന്നു. ഇതിൻ്റെ ഭാഗമായാണ് കെ-റൈസ് പദ്ധതി നടപ്പിലാക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.