'മേയ‍ർ സ്ഥാനം ലഭിക്കാത്തിൽ തനിക്ക് ഒരതൃപ്തിയുമില്ല'; മലക്കംമറിഞ്ഞ് ആർ ശ്രീലേഖ, മാധ്യമങ്ങൾക്ക് വിമർശനം

'മേയ‍ർ സ്ഥാനം ലഭിക്കാത്തിൽ തനിക്ക് ഒരതൃപ്തിയുമില്ല'; മലക്കംമറിഞ്ഞ് ആർ ശ്രീലേഖ, മാധ്യമങ്ങൾക്ക് വിമർശനം

പ്രസിദ്ധീകരിച്ചത്: 05 Jan, 2026
ഷെയർ ചെയ്യുക:

തിരുവനന്തപുരം കോര്‍പ്പറേഷൻ മേയര്‍ സ്ഥാനം ലഭിക്കാത്തതിൽ തനിക്ക് ഒരു അതൃപ്തിയും ഇല്ലെന്ന് വ്യക്തമാക്കി ബിജെപി കൗണ്‍സിലർ ആർ ശ്രീലേഖ. തനിക്ക് ഒരതൃപ്തിയും ഇല്ലായിരുന്നു എന്നും ഇപ്പോഴുമില്ലെന്നും ആണ് ശ്രീലേഖ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്. 

അതേസമയം മഹത്തായ ഭാരതീയ ജനതാ പാർട്ടിയിൽ പ്രവർത്തിക്കുന്നതിൽ അഭിമാനം മാത്രമെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു. തിരുവനന്തപുരം കോര്‍പ്പറേഷൻ മേയര്‍ സ്ഥാനം ലഭിക്കാത്തതിലെ അതൃപ്തി നേരത്തെ ശ്രീലേഖ തുറന്ന് പറഞ്ഞിരുന്നു. ഇത് വലിയ ചർച്ചയായപ്പോൾ ആണ് മലക്കം മറിച്ചിൽ.