വടക്കാഞ്ചേരി കോഴ വിവാദം; എൽഡിഎഫ് ആരെയും ചാക്കിട്ട് പിടിക്കില്ല; അന്വേഷിച്ച് നടപടിയെടുക്കുമെന്ന് എം വി ഗോവിന്ദൻ

വടക്കാഞ്ചേരി കോഴ വിവാദം; എൽഡിഎഫ് ആരെയും ചാക്കിട്ട് പിടിക്കില്ല; അന്വേഷിച്ച് നടപടിയെടുക്കുമെന്ന് എം വി ഗോവിന്ദൻ

പ്രസിദ്ധീകരിച്ചത്: 02 Jan, 2026
ഷെയർ ചെയ്യുക:

വടക്കാഞ്ചേരി കോഴ വിവാദത്തിൽ പ്രതികരിച്ച് എം വി ഗോവിന്ദൻ. അന്വേഷണം നടക്കട്ടെ എന്ന് എം വി ഗോവിന്ദൻ പറഞ്ഞു. എൽഡിഎഫ് ആരെയും ചാക്കിട്ട് പിടിക്കില്ല, അന്വേഷിച്ച് നടപടിയെടുക്കുമെന്ന് എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

വടക്കാഞ്ചേരിയിൽ സിപിഐഎം സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാന്‍ 50 ലക്ഷം രൂപ ഓഫർ ലഭിച്ചെന്ന് ലീഗ് സ്വതന്ത്രൻ്റെ ശബ്ദരേഖയാണ് വിവാദത്തിന് തിരികൊളുത്തിയത്. ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.യു. ജാഫറാണ് 50 ലക്ഷം രൂപയുടെ ഓഫർ ലഭിച്ചതായി വെളിപ്പെടുത്തിയത്. കോൺഗ്രസാണ് ജാഫറിന്റെ ശബ്ദരേഖ ഫേസ്ബുക്കിലൂടെ പുറത്തവിട്ടത്. 50 ലക്ഷമോ പ്രസിഡന്‍റ് സ്ഥാനമോ തെരഞ്ഞെടുക്കാമെന്നായിരുന്നു ഓപ്ഷനെന്ന് ലീഗ് സ്വതന്ത്രൻ ഇ.യു. ജാഫർ പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.

 

“ലൈഫ് സെറ്റിലാക്കാൻ ഓപ്ഷൻ കിടക്കുന്നു. രണ്ട് ഓപ്ഷനാണുള്ളത്. അമ്പത് ലക്ഷമാണ് ഓഫർ കിടക്കുന്നത്. ഒന്നും രണ്ടും രൂപയല്ല. രണ്ടാമത്തെ ഓപ്ഷൻ വടക്കാഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് പദവിയാണ്. രണ്ടിലൊന്ന് തെരഞ്ഞെടുക്കാം. നിങ്ങടെ കൂടെ നിന്നാൽ നറുക്കെടുത്താലെ കിട്ടുകയുള്ളൂ. ഇതാവുമ്പം ഒന്നും അറിയണ്ട, നമ്മളവിടെ പോയി കസേരയിൽ കയറി ഇരുന്നാൽ മതി” എന്ന് ജാഫർ പറയുന്നതിന്‍റെ ശബ്ദരേഖയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.