നൈജീരിയയിൽ ഒരു കത്തോലിക്കാ വൈദികന് വെടിയേറ്റു: ഫീദെസ് ഏജൻസി

നൈജീരിയയിൽ ഒരു കത്തോലിക്കാ വൈദികന് വെടിയേറ്റു: ഫീദെസ് ഏജൻസി

പ്രസിദ്ധീകരിച്ചത്: 01 Jan, 2026
ഷെയർ ചെയ്യുക:

നൈജീരിയയിൽ ഒരു കത്തോലിക്കാ വൈദികൻ കൂടി ആക്രമണത്തിനിരയായെന്ന് ഫീദെസ് ഏജൻസി റിപ്പോർട്ട് ചെയ്തു. തെക്കൻ നൈജീരിയയിലുള്ള ഈമോ (Imo) സംസ്ഥാനത്തെ ഒവേരി (Owerri) അതിരൂപതയിൽനിന്നുള്ള റെയ്മണ്ട് ഞോക്കുവാണ് (Raymond Njoku) ക്രിസ്തുമസിന് തലേന്ന് വൈകുന്നേരം അക്രമികളുടെ ഇരയായത്.

 

ഇഗ്‌ബാകുവിൽ (Igbaku) വിശുദ്ധ കെവിന്റെ നാമധേയത്തിലുള്ള ഇടവകയുടെ അസിസ്റ്റന്റ് വികാരിയായ ഫാ. ഞോക്കു, വൈകുന്നേരം എട്ടുമണിയോടെ ഇടവകയിലേക്ക് തിരികെയെത്തുന്ന അവസരത്തിൽ, ഒരു വാഹനത്തിലെത്തിയ അക്രമിസംഘം അദ്ദേഹത്തിനെതിരെ നിറയൊഴിക്കുകയായിരുന്നു. ഈ പ്രദേശത്ത് മുൻപും പല തട്ടിക്കൊണ്ടുപോകൽ ശ്രമങ്ങളും നടത്തിയ ഒരു സായുധ അക്രമിസംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നതെന്ന് ഫീദെസ് ഏജൻസി അറിയിച്ചു.