ചൈനീസ് സ്റ്റീൽ ഇറക്കുമതിക്ക് മൂന്ന് വർഷത്തെ നിയന്ത്രണം; ഇന്ത്യൻ വിപണിയെ സംരക്ഷിക്കാൻ കേന്ദ്രത്തിന്റെ നടപടി

ചൈനീസ് സ്റ്റീൽ ഇറക്കുമതിക്ക് മൂന്ന് വർഷത്തെ നിയന്ത്രണം; ഇന്ത്യൻ വിപണിയെ സംരക്ഷിക്കാൻ കേന്ദ്രത്തിന്റെ നടപടി

പ്രസിദ്ധീകരിച്ചത്: 31 Dec, 2025
ഷെയർ ചെയ്യുക:

ചൈനയിൽ നിന്നുള്ള വില കുറഞ്ഞ ഉരുക്ക് (Steel) ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാർ പുതിയ ഇറക്കുമതി തീരുവ ഏർപ്പെടുത്തി. തിരഞ്ഞെടുക്കപ്പെട്ട ഉരുക്ക് ഉൽപ്പന്നങ്ങൾക്ക് അടുത്ത മൂന്ന് വർഷത്തേക്കാണ് ഈ നിയന്ത്രണം ബാധകമാകുക. ആഭ്യന്തര വിപണിയിൽ ഇന്ത്യൻ കമ്പനികൾ നേരിടുന്ന വെല്ലുവിളികൾ പരിഗണിച്ചാണ് ധനമന്ത്രാലയത്തിന്റെ ഈ സുപ്രധാന തീരുമാനംചൊവ്വാഴ്ച പുറത്തിറക്കിയ ഉത്തരവ് പ്രകാരം 11 മുതൽ 12 ശതമാനം വരെയാണ് അധിക തീരുവ ചുമത്തിയിരിക്കുന്നത്. ആദ്യ വർഷം 12 ശതമാനമായിരിക്കും നികുതി. രണ്ടാം വർഷം ഇത് 11.5 ശതമാനമായും മൂന്നാം വർഷം 11 ശതമാനമായും കുറയ്ക്കും. ഘട്ടം ഘട്ടമായി നികുതി കുറയ്ക്കുന്നതിലൂടെ ആഭ്യന്തര വിപണിക്ക് ആവശ്യമായ സമയം നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.