മൂടൽമഞ്ഞിൽ കാഴ്ചമറഞ്ഞ് ഡൽഹി; വിമാനങ്ങൾ റദ്ദാക്കി, വായുനിലവാരം അതിതീവ്രം

മൂടൽമഞ്ഞിൽ കാഴ്ചമറഞ്ഞ് ഡൽഹി; വിമാനങ്ങൾ റദ്ദാക്കി, വായുനിലവാരം അതിതീവ്രം

പ്രസിദ്ധീകരിച്ചത്: 30 Dec, 2025
ഷെയർ ചെയ്യുക:

കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച വൈകുന്നേരത്തോടെ ശക്തമായ മൂടൽമഞ്ഞ് നഗരത്തെ പുതച്ചതോടെയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD)  ചൊവ്വാഴ്ച ഉച്ചവരെ ഈ സാഹചര്യം തുടരുമെന്നാണ് മുന്നറിയിപ്പ്.കാഴ്ചപരിധി കുത്തനെ കുറഞ്ഞത് വിമാന, റോഡ്, റെയിൽ ഗതാഗതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ഉത്തരേന്ത്യയുടെ മിക്ക ഭാഗങ്ങളിലും സമാനമായ അവസ്ഥയാണ് നിലനിൽക്കുന്നത്.ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലും സഫ്ദർജംഗിലും തിങ്കളാഴ്ച രാവിലെ കാഴ്ചപരിധി 50 മീറ്ററായി താഴ്ന്നു. ഒമ്പത് മണിയോടെ ഇത് 100 മീറ്ററായി നേരിയ തോതിൽ മെച്ചപ്പെട്ടെങ്കിലും വിമാന ഗതാഗതം താറുമാറായി. ഫ്ലൈറ്റ് റഡാർ 24-ന്റെ കണക്കനുസരിച്ച് കുറഞ്ഞത് 128 വിമാനങ്ങൾ റദ്ദാക്കുകയും എട്ടെണ്ണം വഴിതിരിച്ചുവിടുകയും ചെയ്തു.