റീൽസ് ചിത്രീകരിക്കാൻ ചുവന്ന വെളിച്ചം കാണിച്ച് ട്രെയിൻ തടഞ്ഞു; രണ്ട് യുവാക്കൾക്കെതിരെ കേസ്
പ്രസിദ്ധീകരിച്ചത്: 26 Dec, 2025
സോഷ്യൽ മീഡിയയിൽ റീലുകൾ ചെയ്യുന്നതിനായി ചുവന്ന വെളിച്ചം കാണിച്ച് ട്രെയിൻ തടഞ്ഞ രണ്ട് യുവാക്കളെ ആർ.പി.എഫ് പിടികൂടി. വ്യാഴാഴ്ച പുലർച്ചെ 1.50-ഓടെ എറണാകുളം-പുണെ എക്സ്പ്രസ് തലശ്ശേരി സ്റ്റേഷൻ വിട്ടതിന് തൊട്ടുപിന്നാലെയാണ് സംഭവം.ട്രാക്കിന് സമീപം നിന്ന് യുവാക്കൾ ചുവന്ന വെളിച്ചം മിന്നിക്കുന്നത് കണ്ട് അപകടസൂചനയാണെന്ന് കരുതി ലോക്കോ പൈലറ്റ് ട്രെയിൻ വേഗത കുറയ്ക്കുകയും നിർത്തുകയുമായിരുന്നു.