ലോക്ഭവനില്‍ ക്രിസ്തുമസ് അവധി ഒഴിവാക്കി; വിവാദമായതോടെ നിര്‍ബന്ധമല്ലെന്ന് വിശദീകരണം

ലോക്ഭവനില്‍ ക്രിസ്തുമസ് അവധി ഒഴിവാക്കി; വിവാദമായതോടെ നിര്‍ബന്ധമല്ലെന്ന് വിശദീകരണം

പ്രസിദ്ധീകരിച്ചത്: 25 Dec, 2025
ഷെയർ ചെയ്യുക:

ലോക്ഭവനില്‍ക്രിസ്തുമസ് അവധി ഒഴിവാക്കി. വിവാദമായതോടെ നിര്‍ദേശം നിര്‍ബന്ധമല്ലെന്ന് കാണിച്ച് ലോക്ഭവന്‍ പിആര്‍ഒ വിശദീകരണക്കുറിപ്പിറക്കി. വ്യാഴാഴ്ച എല്ലാവരും ഹാജരാകണമെന്ന് നിര്‍ദേശിച്ചായിരുന്നു ലോക്ഭവന്‍ കണ്‍ട്രോളറുടെ ഉത്തരവ്

മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയിയുടെ ജന്മദിനമാണ് വ്യാഴാഴ്ച. അത് 'ഗുഡ് ഗവേണന്‍സ് ഡേ' ആയി ആചരിക്കുന്നുണ്ട്. അതിന്റെ പരിപാടികളുള്ളതിനാലാണ് അവധി റദ്ദാക്കിയിരുന്നത്. ഇതേ കാരണം ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശിലെ സ്‌കൂളുകള്‍ക്ക് അവധി റദ്ദാക്കിയുള്ള നടപടിയെ മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു.