പാകിസ്ഥാൻ അന്താരാഷ്ട്ര എയർലൈൻസ് (പിഐഎ) സ്വകാര്യവൽക്കരിച്ചു; ആരിഫ് ഹബീബ് ഗ്രൂപ്പ് 135 ശതകോടി രൂപയ്ക്ക് സ്വന്തമാക്കി
വർഷങ്ങളായി കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അന്താരാഷ്ട്ര എയർലൈൻസിന്റെ (പിഐഎ) സ്വകാര്യവൽക്കരണ നടപടികൾ പൂർത്തിയായി. ഇസ്ലാമാബാദിൽ നടന്ന കടുത്ത ലേലത്തിനൊടുവിൽ 135 ശതകോടി രൂപയ്ക്ക് (പാകിസ്ഥാൻ രൂപ) ആരിഫ് ഹബീബ് ഗ്രൂപ്പ് ദേശീയ വിമാനക്കമ്പനിയെ സ്വന്തമാക്കി.നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റൊഴിയാനുള്ള പാക് സർക്കാരിന്റെ നീക്കത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായാണ് ഈ ഇടപാട് വിലയിരുത്തപ്പെടുന്നത്. ലേല പ്രക്രിയയിൽ പങ്കെടുത്ത മൂന്ന് ബിഡ്ഡർമാരിൽ നിക്ഷേപ സ്ഥാപനമായ ആരിഫ് ഹബീബ് ഗ്രൂപ്പാണ് ഏറ്റവും ഉയർന്ന തുക വാഗ്ദാനം ചെയ്തഇസ്ലാമാബാദിൽ നടന്ന ചടങ്ങിൽ പ്രമുഖ വ്യവസായ ഗ്രൂപ്പായ ലക്കി സിമന്റ്, സ്വകാര്യ വിമാനക്കമ്പനിയായ എയർബ്ലൂ എന്നിവരായിരുന്നു ആരിഫ് ഹബീബിനെ കൂടാതെ ലേലത്തിൽ പങ്കെടുത്തത്. തുടക്കത്തിൽ ആരിഫ് ഹബീബ് ഗ്രൂപ്പ് 115 ശതകോടി രൂപയും ലക്കി സിമന്റ് 105.5 ശതകോടി രൂപയും വാഗ്ദാനം ചെയ്തു. എയർബ്ലൂവിന്റെ ബിഡ് 26.5 ശതകോടി രൂപ മാത്രമായിരുന്നു.