തിരഞ്ഞെടുപ്പ് അട്ടിമറിക്കാനായി യൂനുസ് സർക്കാർ തൻ്റെ സഹോദരനെ കൊലപ്പെടുത്തി; വിപ്ലവ നേതാവ് ഒസ്മാൻ ഹാദിയുടെ സഹോദരൻ്റെ ആരോപണം
ബംഗ്ലാദേശിൽ അടുത്തിടെ നടന്ന ജൂലൈ വിപ്ലവത്തിന്റെ മുൻനിര പോരാളിയും ഇൻക്വിലാബ് മഞ്ചു വക്താവുമായ പിന്നിൽ ഇടക്കാല സർക്കാരിനുള്ളിലെ ചില നിക്ഷിപ്ത താല്പര്യക്കാരാണെന്ന് സഹോദരൻ ശരീഫ് ഒമർ ഹാദി ആരോപിച്ചു. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ഈ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.ധാക്കയിലെ ഷാബാഗിലുള്ള നാഷണൽ മ്യൂസിയത്തിന് മുന്നിൽ ഇൻക്വിലാബ് മഞ്ചു സംഘടിപ്പിച്ച 'ഷാഹിദി ശപഥ്' (രക്തസാക്ഷി പ്രതിജ്ഞ) പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗ്ലാദേശിലെ പ്രമുഖ മാധ്യമമായ ദ ഡെയിലി സ്റ്റാർ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.നിങ്ങളാണ് ഒസ്മാൻ ഹാദിയെ കൊലപ്പെടുത്തിയത്, ഇപ്പോൾ ഇത് ഒരു വിഷയമാക്കി മാറ്റി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നിങ്ങൾ ശ്രമിക്കുകയാണെന്ന് യൂനുസ് സർക്കാരിനെ അഭിസംബോധന ചെയ്തുകൊണ്ട് ഒമർ ഹാദി പറഞ്ഞു. ഫെബ്രുവരിയിൽ തന്നെ പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു തന്റെ സഹോദരന്റെ ആഗ്രഹമെന്നും തിരഞ്ഞെടുപ്പ് അന്തരീക്ഷം തകർക്കരുതെന്നും അദ്ദേഹം അധികാരികളോട് ആവശ്യപ്പെട്ടു.