ഉത്തരേന്ത്യയിൽ കടുത്ത മൂടൽമഞ്ഞ്: കാഴ്ചപരിധി പൂജ്യത്തിലേക്ക് താഴാൻ സാധ്യത; താപനിലയും ക്രമാതീതമായി കുറയും

ഉത്തരേന്ത്യയിൽ കടുത്ത മൂടൽമഞ്ഞ്: കാഴ്ചപരിധി പൂജ്യത്തിലേക്ക് താഴാൻ സാധ്യത; താപനിലയും ക്രമാതീതമായി കുറയും

പ്രസിദ്ധീകരിച്ചത്: 23 Dec, 2025
ഷെയർ ചെയ്യുക:

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത മൂടൽമഞ്ഞ് രൂപപ്പെടുന്നതായും ചൊവ്വാഴ്ച രാവിലെ പലയിടങ്ങളിലും കാഴ്ചപരിധി പൂജ്യത്തിലേക്ക് താഴാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഹരിയാനയുടെ വടക്കൻ മേഖലകളിലും പഞ്ചാബിന്റെ ചില ഭാഗങ്ങളിലും ഇതിനകം തന്നെ  രൂപപ്പെട്ട് കഴിഞ്ഞു.രാത്രിയോടെ ഇത് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധനായ നവദീപ് ദഹിയ നൽകുന്ന സൂചന. ഡൽഹി-എൻസിആർ, ഹരിയാന, ചണ്ഡീഗഡ്, പഞ്ചാബ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളെയാണ് ഇത് പ്രധാനമായും ബാധിക്കുക.മൂടൽമഞ്ഞിനൊപ്പം തന്നെ താപനിലയിലും വലിയ കുറവ് അനുഭവപ്പെടും. വരും ദിവസങ്ങളിൽ മിക്കയിടങ്ങളിലും കുറഞ്ഞ താപനിലയിൽ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഇടിവുണ്ടാകാൻ സാധ്യതയുണ്ട്. ഇതോടെ ഉത്തരേന്ത്യയിൽ ശൈത്യം അതിന്റെ പാരമ്യത്തിലെത്തും. റോഡ്, റെയിൽ, വ്യോമ ഗതാഗതങ്ങളെ മൂടൽമഞ്ഞ് സാരമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. വാരണാസി വിമാനത്താവളത്തിൽ സൂര്യാസ്തമയത്തിന് ശേഷം ഒരു മണിക്കൂറോളം കാഴ്ചപരിധി പൂജ്യമായിരുന്നു എന്ന് റിപ്പോർട്ടുകളുണ്ട്.