മഴയൊഴിഞ്ഞ് കേരളം, മൂന്നാറിൽ അതിശൈത്യം; കാലാവസ്ഥാ പ്രവചനം ഇങ്ങനെ

മഴയൊഴിഞ്ഞ് കേരളം, മൂന്നാറിൽ അതിശൈത്യം; കാലാവസ്ഥാ പ്രവചനം ഇങ്ങനെ

പ്രസിദ്ധീകരിച്ചത്: 21 Dec, 2025
ഷെയർ ചെയ്യുക:

കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല. അതേസമയം മലയോര മേഖലയിൽ തണുപ്പ് തുടരുന്നു. വിനോദസഞ്ചാര കേന്ദ്രമായ ഇടുക്കി ജില്ലയിലെ മൂന്നാർ ഉൾപ്പെടെയുള്ള മേഖലയിൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു. വരും ദിവസങ്ങളിലും സമാന കാലാവസ്ഥ തുടരാനാനും മൈനസ് ഡിഗ്രിയിലേക്ക് എത്താനും സാധ്യത.മൂന്നാറിലെ നല്ലതണ്ണി, നടയാർ, തെന്മല, കന്നിമല തുടങ്ങിയ എസ്റ്റേറ്റ് മേഖലകളിലാണ് അതിശൈത്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ താപനില പൂജ്യം ഡിഗ്രിയിലെത്തിയപ്പോൾ മൂന്നാർ ടൗണിൽ പുലർച്ചെ രേഖപ്പെടുത്തിയത് 1.7 ഡിഗ്രി സെൽഷ്യസാണ്. എന്നാൽ ജനവാസ മേഖലകളിലും എസ്റ്റേറ്റുകളുടെ ഉൾപ്രദേശങ്ങളിലും താപനില പൂജ്യത്തിന് താഴെ (മൈനസ് ഡിഗ്രി) എത്തിയതായി നാട്ടുകാർ പറയുന്നു