ഐ.എം.എസ് ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് പള്ളംകുഴിയിൽ അന്തരിച്ചു

ഐ.എം.എസ് ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് പള്ളംകുഴിയിൽ അന്തരിച്ചു

പ്രസിദ്ധീകരിച്ചത്: 20 Dec, 2025
ഷെയർ ചെയ്യുക:

പ്രമുഖ ധ്യാനഗുരുവും  ഇന്ത്യൻ മിഷണറി സൊസൈറ്റിയുടെ (ഐ.എം.എസ്) മുൻ ഡയറക്ടറുമായ ഫാ. പ്രശാന്ത് ഐ.എം.എസ് (ഫാ. പ്രശാന്ത് പള്ളംകുഴിയിൽ) ഹൃദയാഘാതം മൂലം കർത്താവിൽ ഇന്ന് രാവിലെ നിദ്രപ്രാപിച്ചു. വാരാണസി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യൻ മിഷണറി സൊസൈറ്റിയുടെ നേതൃസ്ഥാനത്തിരുന്ന് ആത്മീയവും സാമൂഹികവുമായ ഒട്ടേറെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. ധ്യാനഗുരു എന്ന നിലയിലും ആത്മീയ പ്രഭാഷകൻ എന്ന നിലയിലും വിശ്വാസികൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിത്വമായിരുന്നു ഫാ. പ്രശാന്ത്.കേരളത്തിന് പുറത്ത് മിഷണറി പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം, പാവപ്പെട്ടവരുടെ ക്ഷേമത്തിനും വിദ്യാഭ്യാസത്തിനുമായി നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ആത്മീയതയെ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹം കാണിച്ച താൽപ്പര്യം ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ വിവിധ സഭാ നേതാക്കളും വിശ്വാസി സമൂഹവും ആദരാഞ്ജലികൾ അർപ്പിച്ചു. സംസ്‌കാര ചടങ്ങുകൾ പിന്നീട് നടക്കും.