'പോറ്റിയെ കേറ്റിയെ' ഗാനവിവാദത്തിൽ പ്രതികരിച്ച് ഇ പി ജയരാജൻ

'പോറ്റിയെ കേറ്റിയെ' ഗാനവിവാദത്തിൽ പ്രതികരിച്ച് ഇ പി ജയരാജൻ

പ്രസിദ്ധീകരിച്ചത്: 18 Dec, 2025
ഷെയർ ചെയ്യുക:

'പോറ്റിയെ കേറ്റിയെ' ഗാനവിവാദത്തിൽ പ്രതികരണവുമായി ഇ പി ജയരാജൻ.  തെരഞ്ഞടുപ്പിൽ പത്ത് വോട്ട് കിട്ടാൻ പല ശ്രമങ്ങളും നടക്കുന്നുണ്ട്. 

 

ഒരു പാട്ടിൽ കലങ്ങിപ്പോകുന്നതല്ല തങ്ങളുടെ രാഷ്ട്രീയം എന്ന് പറഞ്ഞ ഇ പി ഇനി എല്ലാം പൊലീസ് തീരുമാനിക്കട്ടെ എന്നും പറഞ്ഞു.   പാട്ട് താൻ കേട്ടിട്ടില്ല എന്നതിനാൽ കൂടുതൽ അഭിപ്രായം പറയുന്നില്ലെന്നും ഇ പി കൂട്ടിച്ചേർത്തു.പാർലമെന്റ് വളപ്പിൽ പാരഡിപ്പാട്ട് പാടിയ യുഡിഎഫ് എംപിമാരെയും ഇ പി വിമർശിച്ചു. അവർ അത് പാട്ട് പാടാനുള്ള കേന്ദ്രമായി ധരിച്ചുകാണും എന്നും ജനങ്ങൾക്കും കേരളത്തിനും വേണ്ടിയുള്ള പ്രശ്നങ്ങൾ അവർ പറയാറില്ല എന്നുമാണ് ഇ പി ജയരാജൻ വിമർശിച്ചത്.